Unnathane Mahonnathane - ഉന്നതനെ മഹോന്നതനെ, - Malayalam Christian Devotional Song, English & Manglish Lyrics free download
Unnathane Mahonnathane - ഉന്നതനെ മഹോന്നതനെ,
- Malayalam Christian Devotional Song, English & Manglish Lyrics free download
Unnathane Mahonnathane - ഉന്നതനെ മഹോന്നതനെ,- Reji Manakkala, Malayalam Christian Song, English & Manglish Lyrics free download
ഉന്നതനെ മഹോന്നതനെ പാലകനെ മഹാ ദൈവമേ
ഉന്നതനെ മഹോന്നതനെ പാലകനെ മഹാ ദൈവമേ
ആരിലും ആരിലും ആരിലും ദൈവം അത്യുന്നതൻ ഹല്ലേലൂയാ
സകലവും സകലവും സകലവും ദൈവത്തിനു സാധ്യമേ
ഹാലേലൂയ ഹല്ലേലൂയാ ഹാലേലൂയ ഹല്ലേലൂയാ
നമ്മെ നന്നായി അറിയുന്ന നാഥനുണ്ട്
ലോകരക്ഷകൻ യേശുമാത്രം (2 )
അനർഥം വ്യസനമായി വന്നിടുമ്പോൾ
കാലിനെ വീഴ്ചയിൽ വിടുവിക്കുന്നോൻ
പ്രാണനെ മരണത്തിൽ വിടുവിക്കുന്നോൻ
ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട
രക്ഷകനായ് പാലകനായ്
സാന്ത്വനമായി യേശുവുണ്ടേ (2 )
ആരിലും ആരിലും ആരിലും ദൈവം സർവശക്തൻ ഹല്ലേലൂയാ
സകലവും സകലവും താങ്ങി നടത്തുവാൻ യേശുവുണ്ടേ
ഹാലേലൂയ ഹല്ലേലൂയാ (2 )
ഭവനവും സമ്പത്തും നഷ്ടപെട്ടവരായ്
കഷ്ട നഷ്ട കട ഭാരം എറിയവരായ്
സ്വന്ത സഹോദരർ കൈവിട്ടപ്പോൾ
സകലവും പ്രതികൂലമായിടുമ്പോൾ
പ്രകൃതിയെയും മനുഷ്യരെയും
നിയന്ദ്രിക്കുവാൻ യേശുവുണ്ടേ (2 )
ചങ്കിലെ ചോരതന്നു വീണ്ടെടുത്ത താതൻ കാത്തിടും ഹല്ലേലൂയാ
വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കണ്ടീടും സോദരരെ
ഹാലേലൂയ ഹല്ലേലൂയാ (2 )
ഒരു സൈന്യം എന്റെ മേൽ ഇറങ്ങിയാലും
ഞാനൊരനർഥവും ഭയപ്പെടില്ല
കഷ്ടവും വ്യാധിയും ഇല്ലാത്തോരു
ഇളക്കമില്ലാത്ത നാട്ടിൽ വസിച്ചീടുവാൻ
നീതിയുള്ള കാരങ്ങൾകൊണ്ടു
നിത്യ ഭവനം ഒരുക്കിയേശൂ (2 )
ഉണരുക ഉണരുക നാഥൻറെ വരവ് ആഗതമായി ഹല്ലേലൂയാ
എൻ ആതാമാവിനെ സകലജനത്തിനുമേൽ പകരും പകരണമേ
ഹാലേലൂയ ഹല്ലേലൂയാ (2 )
Comments
Post a Comment